Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicine Shortage

Kozhikode

കടുത്ത മ​രു​ന്ന് ക്ഷാ​മ​ത്തി​ല്‍ വ​ല​ഞ്ഞ് രോ​ഗി​ക​ള്‍

കോ​ഴി​ക്കോ​ട്: മ​രു​ന്ന് ക്ഷാ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു പ്രാ​യ​മാ​യ​വ​ര്‍​ക്ക്പ​ല​ര്‍​ക്കും കു​റി​പ്പ​ടി​യി​ലു​ള്ള മ​രു​ന്നു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.
അ​തും മ​രു​ന്നി​നാ​യു​ള്ള ക്യൂ​വി​ല്‍​നി​ന്ന് കൗ​ണ്ട​റി​ല്‍ എ​ത്തി​യ​ശേ​ഷം.​മി​ക്ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും രോ​ഗി​ക​ൾ​ക്ക് നി​ര്‍​ദേ​ശി​ക്കു​ന്ന മ​രു​ന്ന് പ​കു​തി​യും പ​ണം കൊ​ടു​ത്ത്‌ വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഡോ​ക്ട​റെ കാ​ണാ​നും ഫാ​ര്‍​മ​സി​യി​ലു​മാ​യി മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ന്ന​ശേ​ഷ​മാ​ണ് പ​ല മ​രു​ന്നു​ക​ളും ആ​ശു​പ​ത്രി​ക​ളി​ലി​ല്ലെ​ന്ന്അ​റി​യാ​ന്‍​ക​ഴി​യു​ക. ഇ​ത് വ​യോ​ധി​ക​ര്‍​ക്കു​ള്‍​പ്പെ​ടെ​വ​ലി​യ ബു​ദ്ധി​മു​ട്ട്‌​സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ല്ലാ​ത്ത മ​രു​ന്നു​ക​ള്‍​ഏ​തൊ​ക്കെ​യെ​ന്ന് അ​റി​യാ​നു​ള്ള സം​വി​ധാ​നം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ല്ല​താ​നും.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കും സ്ത്രീ​ക​ൾ ഗ​ർ​ഭ​കാ​ല​ത്ത് ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളും പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ കി​ട്ടാ​നി​ല്ല.
ഫ​റോ​ക്ക് താ​ലൂ​ക്കാ​ശു​പ​ത്രി, ചെ​റു​വ​ണ്ണൂ​ർ -ന​ല്ല​ളം, ബേ​പ്പൂ​ർ, രാ​മ​നാ​ട്ടു​ക​ര, ക​ട​ലു​ണ്ടി ചാ​ലി​യം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, ചെ​റു​വ​ണ്ണൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​എ​ല്ലാം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​നു​ള്ള അ​റ്റോ​ർ​വാ​സ്റ്റാ​റ്റി​ൻ, കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള റോ​സു​വാ​സ്റ്റാ​റ്റി​ൻ, ഹൃ​ദ്രോ​ഗി​ക​ളി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ആ​സ്പി​രി​ൻ,ക്ലോ​പി​ഡോ​ഗ്ര​ൽ, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു​ള്ള ഇ​ൻ​സു​ലി​ൻ,ആ​സ്ത​മ, അ​ല​ർ​ജി എ​ന്നി​വ​യ്ക്കു​ള്ള ഇ​ൻ​ഹേ​യ്‌​ല​ർ അ​ട​ക്ക​മു​ള്ള​വ​യും ല​ഭി​ക്കു​ന്നി​ല്ല.​മ​രു​ന്നു​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഉ​ട​ന​ടി ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Latest News

Corehub Up